Ruchi kurippukal

Ruchi kurippukal

Share

എന്റെ രുചികൾ നിങ്ങളുടെ ജീവിതവും രുചിയുള്ളതാക്കട്ടെ.. �

30/07/2026

Delicious and protein rich
panchamel daal--
A traditional Rajasthani dish👌👌👌

ഉഴുന്നുപരിപ്പ് -1/4കപ്പ്, കടലപ്പരിപ്പ് -1/4 കപ്പ്, മസൂർ പരിപ്പ്- 1/4കപ്പ്,തുവര പരിപ്പ് -1/4കപ്പ്
ചെറുപയർ പരിപ്പ്-1/4 കപ്പ് എന്നീ അഞ്ചിനം പരിപ്പുകൾ കഴുകി വൃത്തിയാക്കി അര മണിക്കൂർ കുതിർക്കാൻ വെക്കുക.
കുതിർത്ത പരിപ്പ് ഒരു കുക്കറിലാക്കി1 tsp കാശ്മീരി മുളകുപൊടി,1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ് 3-4 കപ്പ് വെള്ളം എന്നിവ ചേർത്ത് 4-5 വിസിൽ വേവിക്കുക. (പരിപ്പ് നന്നായി വേകണം)
കുക്കർ തണുത്ത ശേഷം തുറന്ന് പരിപ്പ് കടഞ്ഞ് എടുക്കുക.കൺസിസ്റ്റൻസിക്ക് ആവശ്യമായ ചൂടുവെള്ളം ചേർത്തു കൊടുക്കാം..
ഒരു പാൻ അടുപ്പിൽ വെച്ച് 1tbsp നെയ്യ് ചൂടാക്കി 1ടീസ്പൂൺ ജീരകം, 1/2ടീസ്പൂൺ കടുക് എന്നിവ ചേർത്ത് പൊട്ടിച്ച ശേഷം 2വറ്റൽമുളക്, ഒരു തണ്ട് കറിവേപ്പില,3-4 അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത്,2 പച്ചമുളക് അറ്റം പിളർന്നത്,ഒരു പിഞ്ച് കായപ്പൊടി എന്നിവ ചേർത്ത് വഴറ്റിയ ശേഷം ഇത് പരിപ്പ് കറിയിലേക്ക് ചേർത്തു കൊടുക്കുക. അവസാനമായി അല്പം മല്ലിയിലയും വിതറി കറി വിളമ്പുന്ന പാത്രത്തിലേക്കു മാറ്റി ചൂടോടെ സെർവ് ചെയ്യാവുന്നതാണ്.

28/07/2026

ഇഡലി, ദോശ തുടങ്ങിയവയ്ക്കൊപ്പം റസ്റ്റോറന്റുകളിൽ സെർവ് ചെയ്യുന്ന രുചികരമായ ഒണിയൻ ചട്നി റെസിപ്പി 👌👌👌

20-25ചുവന്നുള്ളി വൃത്തിയാക്കിയതിലേക്ക് 2 ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, ഒരു വളരെ ചെറിയ നെല്ലിക്ക വലുപ്പത്തിൽപുളി, 1തണ്ട് കറിവേപ്പില പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ ഒന്ന് ചതച്ചെടുത്തു വെക്കുക.
(ആവശ്യമെങ്കിൽ 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ ഈ ചേരുവകൾ ഒന്ന് വഴറ്റി ചതയ്ക്കാവുന്നതാണ് )
പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി 3-4 അല്ലി വെളുത്തുള്ളി ചേർത്ത് മൂപ്പിച്ചെടുക്കുക.
മൂപ്പിച്ചെടുത്ത വെളുത്തുള്ളി എണ്ണയോടുകൂടി തന്നെ ചതച്ചിരിക്കുന്ന കൂട്ടിലേക്ക് ചേർത്ത് ഒന്നുകൂടി നന്നായി അരച്ചെടുക്കുക
രുചികരമായ ഒനിയൻ ചട്നി ഇഡലി, ദോശ, അപ്പം തുടങ്ങിയവക്കൊപ്പം സെർവ് ചെയ്യാവുന്നതാണ്

25/07/2026

Stop your potatoes from falling apart while boiling! 🥔 These 3 simple kitchen hacks will make your cooking life so much easier. Which one are you trying first?

22/07/2026

ടേസ്റ്റി ആൻഡ് ക്രിസ്പി ചില്ലി സോയ 👌👌👌

ആവശ്യമുള്ള സാധനങ്ങൾ -
സോയ ചങ്ക്‌സ് -1 കപ്പ്
സവാള -1ചതുരത്തിൽ അരിഞ്ഞത്
കാപ്സിക്കം -1 ചതുരത്തിൽ അരിഞ്ഞത് ഇഞ്ചി -വെളുത്തുള്ളി -1ടേബിൾ സ്പൂൺ പൊടിപൊടിയായി അരിഞ്ഞത്
പച്ചമുളക് -2നീളത്തിൽ അരിഞ്ഞത് കോൺഫ്ലവർ -2 ടേബിൾ സ്പൂൺ
മൈദാമാവ് -1ടേബിൾ സ്പൂൺ
കാശ്മീരി മുളകുപൊടി -1 ടേബിൾ സ്പൂൺ കുരുമുളകുപൊടി -1 ടീസ്പൂൺ.
സോയ സോസ് -1ടേബിൾ സ്പൂൺ
ചില്ലിസോസ് -1ടേബിൾ സ്പൂൺ
ടൊമാറ്റോ സോസ് -2ടേബിൾ സ്പൂൺ
എണ്ണ, ഉപ്പ് എന്നിവ പാകത്തിന്.
സോയ ചങ്ക്സ് തിളച്ച വെള്ളത്തിലിട്ട് 10 മിനിറ്റ് വേവിച്ച് ഊറ്റി വയ്ക്കുക തണുത്ത ശേഷം ഇത് നന്നായി പിഴിഞ്ഞെടുക്കുക
പിഴിഞ്ഞെടുത്ത സോയാചങ്ക്സ് ഒരു ബൗളിലാ- ക്കി അതിലേക്ക് കോൺഫ്ലവർ, മൈദാമാവ്, കാശ്മീരി മുളകുപൊടി,1/2ടീ സ്പൂൺ കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് തിരുമ്മി യോജിപ്പിക്കുക (അല്പം വെള്ളം തളച്ചു കൊടുക്കാം )
ഒരു പാൻ അടുപ്പിൽ വെച്ച് പാകത്തിന് എണ്ണ ചൂടാക്കി തിരുമ്മി വെച്ച സോയാചങ്ക്സ് നന്നായി വറുത്തു കോരിയെടുക്കുക
അതേ പാനിലേക്ക് 2ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റിയ ശേഷം സവാള ക്യാപ്സിക്കം അരിഞ്ഞതു ചേർത്ത് 2-3മിനിറ്റ് വഴറ്റുക (വാടിയാൽ മതിയാവും)
ഇതിലേക്ക് സോയാസോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ് എന്നിവ ചേർത്തിളക്കുക. ഇതിലേക്ക് ബാക്കിയുള്ള1/2 ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് വഴറ്റിയ ശേഷം
വറുത്തു വച്ചിരിക്കുന്ന സോയ ചങ്ക്സ് ചേർത്ത് ഇളക്കി നന്നായി യോജിപ്പിക്കുക.
സോസ് സോയയിൽ നന്നായി പിടിച്ചു കഴിഞ്ഞാൽ അടുപ്പിൽ നിന്നും വാങ്ങാം.
മുകളിൽ സ്പ്രിംഗ് ഒണിയൻ, മല്ലിയില എന്നിവ കൊണ്ട് അലങ്കരിച്ച് ചൂടോടെ രുചികരമായ ഡ്രൈ ചില്ലി സോയ സെർവ് ചെയ്യാവുന്നതാണ്.

20/07/2026

ഹെൽത്തിയായും രുചിയോടു കൂടിയും എളുപ്പത്തിൽ തയ്യാറാക്കുന്ന
മത്തങ്ങ സൂപ്പ് 👌👌👌
1/2kg മത്തങ്ങ തൊലിയും കുരുവും കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് വേവാൻ ആവശ്യമുള്ള വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക
ഇത് നന്നായി തണുത്ത ശേഷം മിക്സിയിൽ അരച്ചെടുത്ത് വയ്ക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് ഒരു ടേബിൾ സ്പൂൺ ബട്ടർ ചൂടാക്കി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ സവാള പൊടിപൊടി അരിഞ്ഞത് ചേർത്ത് 5 മിനിറ്റ് വഴറ്റുക.
ഇതിലേക്ക് മത്തങ്ങ അരച്ചത് ചേർത്ത് ഇളക്കുക. ഏകദേശം 10 മിനിറ്റോളം ഇളക്കി ചൂടാക്കുക. തുടരെ ഇളക്കി കൊടുക്കണം. (അടിയിൽ പിടിക്കാതെ ശ്രദ്ധിക്കണം) ഇതിലേക്ക് ഒന്നര കപ്പ് ചൂടുപാൽ കുറേശ്ശേ ചേർത്ത് ഇളക്കി കൊടുക്കണം
പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ഇളക്കി സൂപ്പ് അടുപ്പിൽ നിന്നും വാങ്ങി അരിച്ചശേഷം തിരികെ പാനിലേക്ക് തന്നെ ഒഴിച്ച് ഒന്നുകൂടി നന്നായി ചൂടാക്കി അടുപ്പിൽ നിന്നും വാങ്ങുക. (ആവശ്യമെങ്കിൽ കാൽ ടീസ്പൂൺ പഞ്ചസാര കൂടി ചേർക്കാം)
ഇത് സൂപ്പ് സെർവ് ചെയ്യുന്ന പാത്രത്തിലേക്ക് മാറ്റി ഫ്രഷ് ക്രീം സെലറി എന്നിവ കൊണ്ട് അലങ്കരിച്ച് സെർവ് ചെയ്യാവുന്നതാണ്.

16/07/2026

രുചികരമായ നാടൻ ചെറുപയർ കറി
റെസിപ്പി 👌👌👌

ഒരു കപ്പ് ചെറുപയർ കഴുകി വൃത്തിയാക്കി കുക്കറിൽ വേവാൻ ആവശ്യമുള്ള വെള്ളവും,1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി വേവിക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് 1-2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി 1/4 ടസ്പൂൺ കടുക് ചേർത്ത് പൊട്ടിച്ചശേഷം വറ്റൽ
മുളക്-2, കറിവേപ്പില -1തണ്ട് പച്ചമുളക് -1 ഇഞ്ചി-ഒരു ചെറിയ പീസ് അരിഞ്ഞത്, വെളുത്തുള്ളി-5-6 അല്ലി അരിഞ്ഞത് സവാള-1എണ്ണം കനം കുറച്ച് നീളത്തിൽ അരിഞ്ഞത് എന്നിവ യഥാക്രമം ചേർത്ത് വഴറ്റുക.
ഇതിലേക്ക് 1 -ടീസ്പൂൺ മല്ലിപ്പൊടി, 1-ടീസ്പൂൺ കാശ്മീരി മുളകുപൊടി,1- ടീ സ്പൂൺ ഗരം മസാലപൊടി എന്നിവ ചേർത്ത് വഴറ്റിയ ശേഷം ഒരു തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഇത്
2-3 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക തക്കാളി നന്നായി വെന്തു ഉടയണം.
ഇതിലേക്ക് വേവിച്ച ചെറുപയർ ചേർത്ത് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളവും ചേർത്ത് അടച്ചുവെച്ച് 5 മിനിറ്റ് വേവിച്ചെടുക്കുക.
രുചികരമായ ചെറുപയർ കറി തയ്യാർ

14/07/2026

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന
നീർദോശ റെസിപ്പി 👌👌👌

2കപ്പ് പച്ചരി കഴുകി വൃത്തിയാക്കി 4-5 മണിക്കൂർ കുതിർക്കാൻ വെക്കുക. കുതിർത്ത അരി മിക്സിയുടെ ജാറിലാക്കി ഒരു കപ്പ് തേങ്ങയും അരയാൻ ആവശ്യമുള്ള വെള്ളവും ചേർത്ത് നന്നായി അരയ്ക്കുക അരച്ചെടുത്ത മിശ്രിതം ഒരു ബൗളിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കലക്കുക. ദോശമാവിനെക്കാൾ കട്ടികുറഞ്ഞിരിക്കണം മാവ്. (പശുവിൻപാലിന്റെ കട്ടി മതിയാകും ) ഒരു നോൺസ്റ്റിക് പാൻ അടുപ്പിൽ വച്ച് ചൂടാക്കി ഒരു തവി മാവ് നടുവിൽ ഒഴിച്ച് പാൻ കയ്യിൽ എടുത്ത് ചുറ്റിച്ച ശേഷം അടപ്പു വച്ച് മൂടി ഒരു മിനിറ്റ് വേവിച്ചെടുക്കുക. (നോൺസ്റ്റിക്പാൻ ആണെങ്കിൽ എണ്ണ തൂക്കേണ്ട ആവശ്യമില്ല )ദോശയുടെ അറ്റം പാനിൽ നിന്ന് വിട്ടു വരുമ്പോൾ പാനിൽ നിന്നും മാറ്റി ചൂടോടുകൂടി തന്നെ മടക്കിയെടുത്ത് വെക്കുക.
രുചികരമായ നീർദോശ വെജ് -നോൺ വെജ് കറികൾക്കൊപ്പമോ ചട്നി ക്കൊപ്പമോ സെർവ് ചെയ്യാം.

12/07/2026

Simple and delicious kuska biryani recipe 👌👌👌

1kg സെല്ലറൈസ് കഴുകി വൃത്തിയാക്കി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഊറ്റി വയ്ക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ഒരു കഷണം പട്ട മൂന്ന് ഗ്രാമ്പു ഒരു പീസ് ജാതിപത്രി എന്നിവ ചേർത്ത് വഴറ്റിയ ശേഷം 15 അല്ലി വെളുത്തുള്ളി
(ചെറുത് ),4 പച്ചമുളക്, 10 ചെറിയഉള്ളി
(ചുവന്നുള്ളി )നീളത്തിൽ അരിഞ്ഞത്, ഒരു കഷണം ഇഞ്ചി അരിഞ്ഞത് ഇത്രയും ചേരുവകൾ ചേർത്ത് വഴറ്റുക. ഈ കൂട്ട് ഏകദേശംവഴന്നു വരുമ്പോൾ ഇതിലേക്ക് ഒരു തക്കാളി മുറിച്ചത് ചേർത്ത് നന്നായി വഴറ്റുക. പാകത്തിന് ഉപ്പും ചേർക്കുക. തക്കാളി നന്നായി വെന്ത് ഉടഞ്ഞു വരുന്ന പരുവത്തിൽ ഇതിലേക്ക് 1/2 കപ്പ് മല്ലിയിലയും, പുതിനയിലയും ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും വാങ്ങുക ഇത് തണുത്ത ശേഷം മിക്സിയുടെ ജാറിൽ ആക്കി നന്നായി അരച്ചു മാറ്റി വയ്ക്കുക.
ചോറ് വെക്കാനുള്ള പാത്രം അടുപ്പിൽ വച്ച് 4ടേബിൾ സ്പൂൺ നെയ്യ് (oil )ചേർത്ത് 2 ബെലീഫ്, 2പച്ചമുളക്,2 സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക. സവാള വഴന്ന് ലൈറ്റ് ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് ഒരു തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക. പാകത്തിന് ഉപ്പിടുക. ശേഷം 5 മിനിറ്റ് ലോ ഫ്ലെയിമിൽ അടച്ചുവെച്ച് വേവിക്കുക. (തക്കാളി നന്നായി വേകണം)
ഇതിലേക്ക് അരച്ചുവെച്ച മസാല ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ ഗരം മസാലപ്പൊടി എന്നീ ചേരുവകൾ യഥാക്രമം ചേർത്ത് വഴറ്റിയ ശേഷം അരക്കപ്പ് തൈരു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് അരിയുടെ ഇരട്ടി തിളച്ച വെള്ളം ചേർത്ത് കൊടുക്കുക. വെള്ളം നന്നായി വെട്ടി തിളയ്ക്കുമ്പോൾ കഴുകി ഊറ്റിവച്ചിരിക്കുന്ന അരി ചേർത്ത് ഇളക്കുക.ഉപ്പ് ആവശ്യമുണ്ടെങ്കിൽ ചേർത്ത് തീ ലോ ഫ്ലെയിമിൽ ആക്കി പാത്രം അടച്ചുവെച്ച് 10- 15 മിനിറ്റ് വേവിക്കുക. (ഇടയ്ക്ക് ഇളക്കി കൊടുക്കണം)
അരി വെന്തു കഴിഞ്ഞാൽ ഇതിലേക്ക് അല്പം മല്ലിയിലയും പുതിനയിലയും കൂടി ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും വാങ്ങാവുന്നതാണ്.
ചോറ് സെർവ് ചെയ്യുന്ന പാത്രത്തിലേക്ക് മാറ്റി അല്പം മല്ലിയിലയും വിതറി അലങ്കരിച്ച് ചൂടോടെ നോൺ വെജ് കുറുമകൾക്കൊപ്പമോ , മുട്ട പുഴുങ്ങിയതിനൊപ്പമോ, അല്ലെങ്കിൽ സാലഡ്,അച്ചാർ, പപ്പടം, മല്ലിയിലചട്ണി തുടങ്ങിയവക്കൊപ്പമോ സെർവ് ചെയ്യാവുന്നതാണ്

10/07/2026

മിക്സഡ് വെജിറ്റബിൾ മെഴുക്കുപുരട്ടി👌👌👌

കാരറ്റ് -1സവാള-1 ഉരുളക്കിഴങ്ങ്-1 ബീൻസ്-7-8എണ്ണം പച്ചമുളക് -1എന്നിവ കനം കുറച്ച് മെഴുക്കുപുരട്ടിക്ക് അരിയും പോലെ അരിഞ്ഞു വയ്ക്കുക.
കോളിഫ്ലവർ ഒരു ചെറുത് പൂക്കൾ അടർത്തി ഉപ്പിട്ട ചൂടുവെള്ളത്തിൽ 5 മിനിറ്റ് ഇട്ടുവച്ച ശേഷം കഴുകി ഊറ്റിവയ്ക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ഒരു തണ്ട് കറിവേപ്പില,അരിഞ്ഞുവെച്ച പച്ചമുളക് സവാള എന്നിവ ചേർത്ത് 2 മിനിറ്റ് വഴറ്റിയ ശേഷം ബാക്കി പച്ചക്കറികൾ ചേർത്ത് വഴറ്റുക.
ഇതിലേക്ക് ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കിയ ശേഷം കഷണങ്ങൾ വേകുന്നവരെ ചെറുതീയിൽ അടച്ചുവെച്ച് വേവിക്കുക. (വെള്ളം ഒട്ടും ചേർക്കേണ്ട ആവശ്യമില്ല) ഇടക്കിടക്ക് ഇളക്കി കൊടുക്കണം.
കഷണങ്ങളെല്ലാം വെന്തു വന്നാൽ അടപ്പ് തുറന്നു വച്ച് ഒന്നുകൂടി വഴറ്റിയ ശേഷം അടുപ്പിൽ നിന്നും വാങ്ങി ചൂടോടെ സെർവ് ചെയ്യാവുന്നതാണ്

08/07/2026

സ്റ്റാർട്ടറായോ ചപ്പാത്തിക്കൊപ്പമോ തയ്യാറാക്കാവുന്ന രുചികരമായ
പനീർ ഗീറോസ്റ്റ് റെസിപ്പി👌👌👌
250 ഗ്രാം പനീർ കഷണങ്ങളിലേക്ക് അല്പം മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി മാറ്റി വെക്കുക.
കാശ്മീരി വറ്റൽമുളക്- 7 -8 എണ്ണം, മല്ലി -1 ടേബിൾ സ്പൂൺ,പെരുംജീരകം-1ടീസ്പൂൺ, കുരുമുളക്-1ടീസ്പൂൺ,ഉലുവ-1/4ടീസ്പൂൺ,ചെറിയ ജീരകം 1/2 ടീ സ്പൂൺ ഇത്രയും ചേരുവകൾ ഡ്രൈ റോസ്റ്റ് ചെയ്യുക.
ഇത് തണുത്ത ശേഷം മിക്സിയുടെ ജാറിൽ ഒന്ന് പൊടിച്ച ശേഷം ഇതിലേക്ക് ഒരു ചെറിയ നെല്ലിക്ക വലിപ്പമുള്ള പുളി, 2ടേബിൾസ്പൂൺ തൈര്, ആവശ്യമെങ്കിൽ അല്പം വെള്ളം എന്നിവ ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി ഇതിലേക്ക്‌ പനീർ കഷ്ണങ്ങൾ ചേർത്ത് ചെറുതായി ഒന്ന് ഫ്രൈ ചെയ്ത് കോരി മാറ്റി വെക്കുക.
അതേ പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് 1-2 തണ്ട് കറിവേപ്പില ഇട്ട് മൂപ്പിച്ച ശേഷം അരച്ചുവെച്ച അരപ്പ് ചേർത്ത് നന്നായി വഴറ്റുക.മസാലയുടെ പച്ച മണം മാറി അരപ്പ് മൂത്തുവരുമ്പോൾ ഇതിലേക്ക് 1/2 ടീസ്പൂൺ പഞ്ചസാരയും പാകത്തിന് ഉപ്പും ചേർത്തിളക്കിയശേഷം ഫ്രൈ ചെയ്ത പനീർ കഷണങ്ങൾ ചേർത്ത് യോജിപ്പിക്കുക. (പനീർ പൊടിഞ്ഞു പോകാതെ മെല്ലെ ഇളക്കുക )
പനീർ കഷ്ണങ്ങളിലേക്ക് അരപ്പ് പിടിക്കുന്നതിനുവേണ്ടി 3-4 മിനിറ്റ് അടച്ചുവെച്ച് ചെറുതീയിൽ വേവിക്കുക.
പനീറിൽ അരപ്പ് പൊതിഞ്ഞു വരുന്ന പരുവത്തിൽ അടുപ്പിൽ നിന്നും വാങ്ങി ചൂടോടെ സെർവ് ചെയ്യാവുന്നതാണ്.

Want your business to be the top-listed Beauty Salon in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Website

Address


Thiruvananthapuram
695009