Media Mission
Official Online Media of Samastha Kerala Sunni Yuvajana Sangam (SYS)
Media Mission Islam is the most misconstrued religion in the world.
The world looks down upon it as a religion of hatred and terror. This misconception has been propagated by various sections of the media and there has been a concerted effort from various sections of the corporate world as well which has aligned against Islam with some vested political interests. This group makes use of the powerful streams of information technology and the mass media. The advocates of real Islam gets no notice as they are unable to make use of this highly influential communication media. The wide possibilities of technology remain distant from the real teachings of Islam. This wide gap needs to be narrowed down so that the world is able to enjoy the real beauty of Islam. Islamic Media Mission is an effort in this regard to create a blend of the real Islamic scholarship with the vastly advanced and influential communication media.
കാന്തപുരം ഉസ്താദിനെ
സ്ത്രീ വിരുദ്ധമാക്കുമ്പോൾ..?
©Media Mission
സ്ത്രീ: മതം, വിവാദം
Rahmathullah Saqafi Elamaram, Firdouse Suraiji Saqafi
31/08/2026
വിശ്വാസി സമൂഹത്തിന്റെ ആചാര മര്യാദകൾക്ക് നേരെ കപട പുരോഗമനത്തിന്റെ ക്ലാസെടുക്കാൻ വരുന്ന പാർട്ടി നേതാക്കളുടെ ഇരട്ടത്താപ്പും ആശയപരമായ ദാരിദ്ര്യവും തികച്ചും പരിഹാസ്യമാണ്. ജനാധിപത്യ രാജ്യത്ത് ഓരോ പൗരനും സമൂഹങ്ങൾക്കും സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാനും അത് ആചരിക്കാനും ഭരണഘടന പൂർണ്ണമായ സുരക്ഷിതത്വവും അവകാശവും ഉറപ്പുനൽകുന്നുണ്ട്. ഭരണഘടനാപരമായ ഈ അവകാശം ഉണ്ടായിരിക്കെ, വിശ്വാസികളുടെ മൗലികമായ പ്രമാണങ്ങളിലേക്കോ മതനിയമങ്ങളിലേക്കോ അതിന്റെ നേതാക്കളിലേക്കോ അധിക്ഷേപപരമായ പരാമർശങ്ങൾ നടത്തി അപഹസിക്കുന്നത് പുരോഗമന സമൂഹത്തിന് ഒട്ടും യോജിച്ചതല്ല.
മാനവികതയുടെയും ജീവിതചര്യയുടെയും സമ്പൂർണ്ണവും സമഗ്രവുമായ വ്യവസ്ഥയാണ് ഇസ്‌ലാം. വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും പുലർത്തേണ്ട സുചിന്തിതമായ നിയമങ്ങൾ അതിനുണ്ട്. തിരുനബിയുടെ നൂറ്റാണ്ട് അന്ധകാരത്തിന്റെയോ പിന്തിരിപ്പൻ ചിന്തകളുടെയോ കാലമല്ല. സ്ത്രീക്ക് ആദരവും സ്വത്തവകാശവും അഭിമാനത്തോടെ ജീവിക്കാനുള്ള അവസരവും നൽകി, ലോകത്തിനാകെ മാതൃകയായ മഹത്തായ മൂല്യങ്ങൾ ഉയർന്നുവന്ന സുവർണ്ണ കാലഘട്ടമാണത്. ചരിത്രത്തിൽ ലോകത്തിന് മുന്നിൽ സമത്വത്തിന്റെയും നീതിയുടെയും ഉത്തമ മാതൃകകൾ സൃഷ്ടിക്കപ്പെട്ട ആ കാലത്തെ അപമാനിക്കാൻ ശ്രമിക്കുന്നത് ചരിത്രാവബോധങ്ങളുടെ തികഞ്ഞ അജ്ഞത കൂടിയാണ്.
മുതലാളിത്ത ചന്തകളിൽ സ്ത്രീശരീരത്തെ കേവലം ഉപഭോഗവസ്തുവായി പ്രദർശിപ്പിക്കുന്ന കമ്പോള സംസ്‌കാരത്തിന് കുടപിടിക്കുന്നവരാണ്, ഇസ്‌ലാമിക നിയമങ്ങൾ സ്ത്രീക്ക് നൽകുന്ന സുരക്ഷയെയും ആദരവിനെയും അനാചാരമെന്ന് മുദ്രകുത്താൻ തുനിയുന്നത്. സ്ത്രീയെ കേവലം പ്രദർശന വസ്തുവാക്കാതെ, അവളുടെ അന്തസ്സും സുരക്ഷിതത്വവും കുടുംബ ഭദ്രതയും ഉറപ്പാക്കാനാണ് ഇസ്‌ലാം വസ്ത്രധാരണത്തിലും പൊതുരംഗത്തും വ്യക്തമായ അതിർവരമ്പുകൾ നിശ്ചയിച്ചിട്ടുള്ളത്. കുടുംബത്തിന്റെ ആഭ്യന്തര ഭദ്രതയ്ക്കും സമൂഹത്തിൻറെ നിയതമായ വളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന ഈ പ്രവാചക അധ്യാപനങ്ങളെ പുരോഗമനത്തിന്റെ പേരിൽ അധിക്ഷേപിക്കാൻ മുതിരുന്നത് പൊതു സമൂഹത്തോടുള്ള നീതികേടാണ്.
മതത്തെയും വിശ്വാസികളെയും തങ്ങളുടെ ഹിതങ്ങൾക്കനുസരിച്ച് വളച്ചെടുക്കാൻ ശ്രമിക്കുകയും കഴിയാതെ വരുമ്പോൾ
തരാതരം പോലെ ആക്ഷേപിക്കുകയും ചെയ്യുന്ന ഈ രാഷ്ട്രീയ നാടകം പാർട്ടികൾ അവസാനിപ്പിക്കണം. ലോകമെമ്പാടും പരാജയപ്പെട്ട് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ട
പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ വിശ്വാസികളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ വരേണ്ടതില്ല. അത് ബാക്കി കൂടി ഇല്ലാതാക്കാനേ ഉപകരിക്കൂ.
SYS Kerala
13/08/2026
സ്നേഹ ലോകങ്ങൾ തുറക്കുന്നു,
ഹൃദയ വേരുകൾ നനയുന്നു,
അകമറിഞ്ഞ് വിളിക്കുന്നു,
അയ്യുഹ ന്നബിയ്യ്..!
വിശ്വാസി ലോകത്തിന്റെ ഖൽബിലുണ്ട്,
മുഹമ്മദുറസൂൽ ﷺ
സ്നേഹ കാലങ്ങൾക്ക് സ്വാഗതം
നമുക്കും ഭാവിയുടെ കാവൽകാരാകാം
ഒരു മനുഷ്യനെങ്കിലും തണലു നാട്ടിയ സ്നേഹ മരമാകാം
അടയാളങ്ങളാകാം..
വലിയ ലക്ഷ്യത്തിന് വേണ്ടി വലിയ വിഹിതങ്ങൾ നമുക്കും മാറ്റി വെക്കാം.
Project Council
Samastha Centenary
07/08/2026
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുന്നേറ്റങ്ങളിൽ സുപ്രധാന ആശയവിനിമയ സ്രോതസ്സായി നിലകൊണ്ട സുന്നിവോയ്‌സ് ഈ സെന്റിനറി കാലത്ത് നമുക്കും കൂടെ കരുതാം.
28/07/2026
സുന്നിവോയ്സ് പ്രചാരണ കാലം :
കൂടുതൽ വിവരങ്ങൾക്ക്:
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജൈത്രയാത്രയിൽ ആശയമൂർച്ചയുള്ള ജിഹ്വയായി മുന്നിൽനിന്നു. ഈ സെന്റിനറിക്കാലത്ത് സുന്നി വോയ്സിനെ നമുക്കും കൂടെക്കരുതാം.
എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി സംസാരിക്കുന്നു...
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജൈത്രയാത്രയിൽ ആശയമൂർച്ചയുള്ള ജിഹ്വയായി മുന്നിൽനിന്നു. ഈ സെന്റിനറിക്കാലത്ത് സുന്നി വോയ്സിനെ നമുക്കും
കൂടെക്കരുതാം.
Contact the business
Telephone
Website
Address
Samastha Center, Ja'far Khan Colony, P. O Eranhipalam
Calicut
673002
Alerts
Be the first to know and let us send you an email when Media Mission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.